വിവരസാങ്കേതികരംഗങ്ങളില്‍ ഉണ്ടാകുന്ന പുരോഗതിക്കനുസൃതമായി കിസുമം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വളര്‍ച്ചയും നേട്ടങ്ങളും അനുദിനകര്‍മ്മപരിപാടികളും സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ സ്കൂളിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും, കലാകായികപ്രതിഭകള്‍ക്കുള്ള അനുമോദനവും സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.പി.റ്റി.എ.പ്രസിഡണ്ട് ശ്രീ.റ്റി.കെ രാജന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ് ശ്രീ എം.പി.രാജേഷ് സ്വാഗതം ആശംസിച്ചു.ബഹു.പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു ജോര്‍ജ് വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
No comments:
Post a Comment