Monday, 12 December 2011

അണി ചേരാം....കവിത



കേരളമിന്നൊരു പോര്‍ക്കളമായി

ജീവനുവേണ്ടി കേഴുകയായീ

ഡാമുവസിക്കും തീരത്തിന്നോ

ഭീതി വിറയ്ക്കും കണ്ണീരൊഴുകി.

പച്ചപുതച്ചീ കേരളമിനിയോ-

കഴുകന്‍മാരുടെ താവളമാകും.

ഓരോ ദിനവും കഴിയും തോറും

അണയുടെ ശക്തി കുറഞ്ഞുവരുന്നു.

തകരും അണയുടെ നെഞ്ചുപിളര്‍ന്ന്

വെള്ളം നമ്മെ മൂടും നേരം.
തമിഴിന്‍മക്കളെ കേള്‍ക്കുക നിങ്ങള്‍
ഭാരതമക്കള്‍ സോദരര്‍ നാം.
മാനവജീവനുമേലില്ലൊന്നും
വിലയേറിയതായ് ഈയുലകത്തില്‍
ഇനിയും കളയാന്‍ സമയമതില്ല
ഒന്നണിചേരാന്‍ നേരമതായി.
പുതിയൊരു ഡാമവിടുയരും വരെ നാം

അണയാതഗ്നിയായായാളിക്കത്തുക.


തുളസികുമാരന്‍
+2 കൊമേഴ്സ്

No comments:

Post a Comment